Quantcast

തൃശൂരിൽ ഒരാൾക്ക് വെസ്റ്റ് നൈൽ ഫീവർ; പ്രദേശത്ത് ക്യൂലക്‌സ് കൊതുകുകളുടെ സാന്നിധ്യം

പനി, തലവേദ, ഛർദി, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങളെന്നു ആരോഗ്യ വകുപ്പ്

MediaOne Logo

Web Desk

  • Published:

    28 May 2022 6:53 PM GMT

തൃശൂരിൽ ഒരാൾക്ക് വെസ്റ്റ് നൈൽ ഫീവർ; പ്രദേശത്ത് ക്യൂലക്‌സ് കൊതുകുകളുടെ സാന്നിധ്യം
X

തൃശൂരിൽ മാരായ്ക്കൽ ആശാരിക്കാട് ഒരാൾക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. പനിയെ തുടർന്ന് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയപ്പോഴാണ് രോഗിക്ക് വെസ്റ്റ് നൈൽ ഫീവർ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രദേശത്ത് രോഗകാരിയായ ക്യൂലക്‌സ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തി. ഇതോടെ പ്രദേശത്ത് കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിപ്പ് നൽകി.

പനി, തലവേദ, ഛർദി, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങളെന്നും ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാൽ എത്രയും പെട്ടെന്ന് ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

West Nile Fever in Maraikkal Asharikkad, Thrissur

TAGS :
Next Story