Quantcast

പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാറും സിപിഎമ്മും ഭയപ്പെട്ടത് സംഭവിച്ചു: വിഡി സതീശൻ

കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാൻ കോൺഗ്രസും യു.ഡി.എഫും ഏതറ്റം വരേയും പോകുമെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    1 Dec 2021 2:42 PM GMT

പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാറും സിപിഎമ്മും ഭയപ്പെട്ടത് സംഭവിച്ചു: വിഡി സതീശൻ
X

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അട്ടിമറിക്കാനാണ് സർക്കാരും സി.പി.എമ്മും തുടക്കം മുതൽ ശ്രമിച്ചതെന്നും ഒടുവിൽ സർക്കാറും സിപിഎമ്മും ഭയപ്പെട്ടത് സംഭവിച്ചവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസിൽ അഞ്ചു സിപിഎം നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഫേസ്ബുക്കിൽ അദ്ദേഹം പ്രതികരിച്ചത്.

അരുംകൊല ചെയ്യപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിന് പകരം കൊലയാളികളെ സംരക്ഷിക്കാനുളള ഹീനമായ നീക്കമാണ് സർക്കാർ നടത്തിയതെന്നും സി.ബി.ഐ അന്വേഷണം തടയാൻ സാധാരണക്കാരന്റെ നികുതി പണത്തിൽ നിന്ന് ലക്ഷങ്ങൾ മുടക്കി സുപ്രീം കോടതി വരെ പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടത്തിയ കൊലപാതകമെന്ന് കോൺഗ്രസും യു.ഡി.എഫും പറഞ്ഞത് ശരിയെന്ന് തെളിഞ്ഞുവെന്നും കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാൻ കോൺഗ്രസും യു.ഡി.എഫും ഏതറ്റം വരേയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story