വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് അഡ്മിൻ ഉത്തരവാദിയല്ല- ഹൈക്കോടതി
ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം അഡ്മിന് ഉണ്ടാകില്ലെന്നുമാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു
വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് അഡ്മിന് ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്‌സ് ആപ്പ് ഗ്രൂപ്പില് അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനുമാത്രമാണ് അഡ്മിന് കഴിയുക. ഗ്രൂപ്പിൽ പങ്കുവെയ്ക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ അഡ്മിന് കഴിയില്ല.
ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം അഡ്മിന് ഉണ്ടാകില്ലെന്നുമാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു.ചേർത്തല സ്വദേശി മാനുവലിനെതിരെ എറണാകുളം പോക്‌സോ കോടതിയിലുള്ള കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിർദേശം.
Next Story
Adjust Story Font
16