'സർക്കാറിന് ആശങ്കയെന്തിന്?'; മാസപ്പടിക്കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കെ.എസ്.ഐ.ഡി.സിയും ഷോൺ ജോർജും നൽകിയ ഹരജികൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കൊച്ചി: മാസപ്പടി വിവാദത്തിൽ എസ്.എഫ്.ഐ.ഒ നടത്തുന്ന അന്വേഷണത്തിൽ സംസ്ഥാന സർക്കാർ ആശങ്കപ്പെടുന്നത് എന്തിനാണെന്ന് ഹൈക്കോടതി. സ്വകാര്യ കമ്പനിയുമായുള്ള കേസിൽ സംസ്ഥാനം എന്തിനാണ് കോടതിയെ സമീപിച്ചത്. സി.എം.ആർ.എല്ലിന്റെ ഇടപാടുകളിൽ ശരിയായ അന്വേഷണം നടക്കണമെന്നും കോടതി നിരീക്ഷിച്ചു. കെ.എസ്.ഐ.ഡി.സിയും ഷോൺ ജോർജും നൽകിയ ഹരജികൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹരജി ഈ മാസം 26ന് പരിഗണിക്കാൻ മാറ്റി.
അതേസമയം, എക്‌സാലോജിക് വിവാദത്തിനു സഭയിൽ വീണ്ടും വിലക്ക്. നേരത്തെ അടിയന്തിര പ്രമേയ നോട്ടീസ് തള്ളിയത് കോടതിയുടെ പരിഗണനയിൽ ഉള്ള കാര്യമാണെന്ന് പറഞ്ഞായിരുന്നു. ഇന്ന് രേഖകൾ പോരെന്ന് പറഞ്ഞാണ് ആരോപണത്തിന് വിലക്ക്. ആരോപണം മുൻകൂട്ടി എഴുതിക്കൊടുത്തിട്ടും അനുമതി നിഷേധിച്ചെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.
Next Story
Adjust Story Font
16