Quantcast

ആനപ്പേടി ഒഴിയാതെ ധോണി നിവാസികൾ; ഇന്നലെ രാത്രി വീണ്ടും കാട്ടാനയിറങ്ങി

ജനവാസമേഖലയിലിറങ്ങിയ ഒറ്റയാൻ തെങ്ങുകളും നെൽകൃഷിയും നശിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    24 Jan 2023 12:42 AM GMT

palakkad dhoni,wild elephant, dhoni elephant,PT 7
X

പാലക്കാട്: നാടിനെ വിറപ്പിച്ച പി.ടി സെവൻ എന്ന ധോണിയെ കൂട്ടിലാക്കിയെങ്കിലും പാലക്കാട് ധോണി നിവാസികൾക്ക് ആനപേടിയിൽ നിന്നും മുക്തിയില്ല. ഇന്നലെ രാത്രിയാണ് വീണ്ടും കാട്ടനയിറങ്ങിയത്. ജനവാസമേഖലയിലിറങ്ങിയ ഒറ്റയാൻ തെങ്ങുകളും നെൽകൃഷിയും നശിപ്പിച്ചു. ആർആർടി സംഘം സ്ഥലത്തെത്തി ഒറ്റയാനെ തുരത്തി.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഒറ്റയാനിറങ്ങിയത്. ജനവാസമേഖലയിലെത്തിയ ആന വീട്ടുപറമ്പിലെ തെങ്ങുകളും നെൽകൃഷിയും നശിപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ആർആർടി സംഘം സ്ഥലത്തെത്തിയാണ് ആനയെ തുരത്തിയത്. പിടി സെവനെ പിടികൂടിയെങ്കിലും വീണ്ടും ജനവാസമേഖലയിലേക്ക് കാട്ടാനകൾ ഇറങ്ങാൻ തുടങ്ങിയതോടെ ആശങ്കയിലാണ് നാട്ടുകാർ.

പി.ടി സെവനൊപ്പം നേരത്തെ ജനവാസമേഖലകളിലിറങ്ങിയ ആനയാണ് ഇന്നലെയുമെത്തിയതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ആനകൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂട്ടിലായ ധോണി എന്ന കൊമ്പനെ മെരുക്കി എടുക്കാനുള്ള പ്രവർത്തനങ്ങൾ ഒരാഴ്ചക്ക് ശേഷം തുടങ്ങും.





TAGS :

Next Story