പേടിക്കണ്ട, ഓടിക്കോ..; തൃശൂരിൽ കുങ്കിയാനയെ കണ്ട് ഭയന്നോടി കാട്ടാന
സാധാരണ കുങ്കിയാനകളുടെ സാന്നിധ്യം മനസ്സിലായാൽ തന്നെ കാട്ടാനകൾ മാറിപ്പോവുകയാണ് പതിവ്. ഇത്തരത്തിൽ പോകാൻ കൂട്ടാക്കാത്ത കാട്ടാനയെയാണ് ഭയപ്പെടുത്തി ഓടിച്ചത്.
തൃശൂർ: പാലപ്പിള്ളിയിൽ കുങ്കിയാനയെ കണ്ട് ഭയന്നോടി കാട്ടാന. പാലപിള്ളി മേഖലയിലെ കാട്ടാനകളെ വനത്തിൽ കയറ്റാൻ മുത്തങ്ങയിൽ നിന്നാണ് കുങ്കിയാനകളെ എത്തിച്ചത്.
റബർ എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാനകളെ കാട്ടിലേക്ക് കയറ്റാനായി മുത്തങ്ങയിൽ നിന്നെത്തിയ വിക്രം, ഭാരത് എന്നീ കുങ്കിയാനകൾ ഒരാഴ്ചയായി മേഖലയിൽ തുടരുകയാണ്. ഇന്നലെ ഒരു കാട്ടാനയെ കണ്ടെത്തുകയും വനത്തിലേക്ക് തുരത്തുകയുമായിരുന്നു. സാധാരണ കുങ്കിയാനകളുടെ സാന്നിധ്യം മനസ്സിലായാൽ തന്നെ കാട്ടാനകൾ മാറിപ്പോവുകയാണ് പതിവ്. ഇത്തരത്തിൽ പോകാൻ കൂട്ടാക്കാത്ത കാട്ടാനയെയാണ് ഭയപ്പെടുത്തി ഓടിച്ചത്.
പാലിപ്പിള്ളി മേഖലയിൽ ഏറെ നാളായി കാട്ടാന ശല്യം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് കുങ്കിയാനകളെ ഇറക്കി വനംവകുപ്പ് നടപടി സ്വീകരിച്ചത്. ഇതിലൂടെ ഒരു പരിധി വരെ കാട്ടാനകളെ ജനവാസ മേഖലകളിൽ ഇറങ്ങുന്നതിൽ നിന്ന് നിയന്ത്രിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
Adjust Story Font
16