Quantcast

കാട്ടാന ആക്രമണം; വയനാട്ടിൽ ഇന്നും ഹർത്താൽ

ജില്ലയിൽ നടക്കുന്ന എല്ലാ തിരുന്നാളുകളെയും ഉത്സവങ്ങളെയും പരീക്ഷകളെയും വിവാഹങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതൃത്വം അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    13 Feb 2025 2:39 AM

Published:

13 Feb 2025 1:33 AM

കാട്ടാന ആക്രമണം; വയനാട്ടിൽ ഇന്നും ഹർത്താൽ
X

വയനാട്: തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഹർത്താൽ തുടരുന്നു. ചൊവ്വാഴ്ച്ചയും ബുധനാഴ്‌ച്ചയും കാട്ടാന ആക്രമണത്തിൽ ജീവനുകൾ പൊളിഞ്ഞ പശ്ചാത്തലത്തിലാണ് യുഡിഎഫ് ഹർത്താൽ.

നിരന്തരം മനുഷ്യ ജീവനുകൾ പൊലിയുന്ന തരത്തിൽ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ നടപടിയെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി പ്രതികരിച്ചു. ജില്ലയിൽ നടക്കുന്ന എല്ലാ തിരുന്നാളുകളെയും ഉത്സവങ്ങളെയും പരീക്ഷകളെയും വിവാഹങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതൃത്വം അറിയിച്ചു.

TAGS :

Next Story