Quantcast

മൂന്നാറിൽ കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മൂന്നാർ സ്വദേശികളായ അഴകമ്മ, ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്

MediaOne Logo

Web Desk

  • Updated:

    25 Sep 2024 6:59 AM

Published:

25 Sep 2024 4:00 AM

wild elephant
X

ഇടുക്കി: ഇടുക്കി മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. മൂന്നാർ സ്വദേശികളായ അഴകമ്മ, ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മറയൂർ കാന്തല്ലൂരിലും കാട്ടാനയാക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.

മൂന്നാർ പഞ്ചായത്തിൻ്റെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ രാവിലെ ജോലിക്കെത്തിയപ്പോഴായിരുന്നു ഇരുവരെയും കാട്ടാന ആക്രമിച്ചത്. അഴകമ്മയുടെ കാലിലെ പരിക്ക് ഗുരുതരമാണ്. അഴകമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ശേഖറിനെ കാട്ടാന ആക്രമിച്ചത്. കാട്ടാനയെ കണ്ട് ഭയന്നോടിയ മറ്റു രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മൂന്നാർ ടാറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം മറയൂർ കാന്തല്ലൂരിലുണ്ടായ കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ തോമസ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. വന്യമൃഗശല്യം രൂക്ഷമായിട്ടും വനം വകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കാന്തല്ലൂരിലും മൂന്നാറിലും ജനകീയ പ്രതിഷേധവുമുണ്ടായി.



TAGS :

Next Story