കാട്ടാന ആക്രമണത്തില്‍ മരിച്ച സരോജിനിയുടെ സംസ്കാരം ഇന്ന്; നിലമ്പൂരില്‍ ഇന്ന് എസ്‍ഡിപിഐ ഹര്‍ത്താല്‍
രാവിലെ എട്ടരയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും
മലപ്പുറം: മലപ്പുറം എടക്കര മൂത്തേടത്ത് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സരോജിനിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ എട്ടരയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇന്നലെ രാവിലെയാണ് ഉച്ചക്കുളം ഊരിൽ നിന്ന് മാടിനെ മേയ്ക്കാൻ വനത്തിൽ പോയ സരോജിനിയെ കാട്ടാന ചവിട്ടിക്കൊന്നത്. തുടരെയുള്ള കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് നിലമ്പൂർ നിയോജക മണ്ഡലത്തിൽ എസ്‍ഡിപിഐ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ.
Next Story
Adjust Story Font
16