തൃശൂർ പുതുക്കാട് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടമിറങ്ങി; വനംവകുപ്പ് നടപടിയില്ലെന്ന് നാട്ടുകാർ
വലിയ ഭീതിയിലാണ് തങ്ങൾ നിൽക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
തൃശൂർ പാലപ്പള്ളി പുതുക്കാട് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടമിറങ്ങി. 25ഓളം ആനകളാണ് റബ്ബർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്.
ഇതോടെ തൊഴിലാളികളുടെ ടാപ്പിങ് ജോലി തടസപ്പെട്ടു. സംഭവം വനംവകുപ്പിനെ അറിയിച്ചിട്ടും നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
വലിയ ഭീതിയിലാണ് തങ്ങൾ നിൽക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ചിമ്മിനി ഡാമിനോട് ചേർന്ന പ്രദേശമായ ഇവിടെ കാട്ടാനകൾ വരുന്നത് പതിവാണ്. രാത്രി വരികയും പുലർച്ചെയോടെ തിരികെ പോവുകയുമാണ് ചെയ്യുക.
എന്നാൽ ഇന്ന് പുലർച്ചെ റബ്ബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് ആനകൾ ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത് കണ്ടത്. ഇതോടെ ടാപ്പിങ് നടത്താൻ സാധിച്ചിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.
അതേസമയം, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
Next Story
Adjust Story Font
16