ജനവാസ മേഖലയിലെ കാട്ടാനക്കൂട്ടം; പ്രദേശവാസികൾ ഭീതിയിൽ
അരിക്കൊമ്പന് പുറമെ പത്ത് ആനകളാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്.
ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ പ്രദേശവാസികൾ ഭീതിയിൽ. ആനകളെ കാട് കയറ്റാനുള്ള വനംവകുപ്പിൻ്റെ ശ്രമം ഇന്നും തുടരും. അരിക്കൊമ്പന് പുറമെ പത്ത് ആനകളാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്.
അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, മൊട്ടവാലൻ എന്നീ ഒറ്റയാൻമാർക്ക് പുറമെ കാടിറങ്ങുന്ന കാട്ടാനക്കൂട്ടവും ജനജീവിതം ദുഃസഹമാക്കി. പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന പത്ത് ആനകളിൽ മൂന്ന് കുട്ടിയാനകളും ഉൾപ്പെടുന്നു. അക്രമകാരിയായ അരിക്കൊമ്പനും ജനവാസ മേഖലയിലെത്തുക പതിവാണ്.
പലപ്പോഴായി കാടിറങ്ങുന്ന കാട്ടാനക്കൂട്ടം വ്യാപക നാശനഷടങ്ങളുമുണ്ടാക്കി. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇടുക്കിയിൽ കാട്ടാന ശല്യം രൂക്ഷമാണ്. മതിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story
Adjust Story Font
16