Quantcast

വന്യജീവി ആക്രമണം: സർക്കാർ നിസ്സംഗത വെടിയണം -പി.കെ. കുഞ്ഞാലിക്കുട്ടി

‘ജീവികളുടെ പെരുപ്പം നിയന്ത്രിക്കാൻ ശാസ്ത്രീയ രീതിയിലുള്ള മാർഗങ്ങൾ അവലംബിക്കണം’

MediaOne Logo

Web Desk

  • Published:

    17 Feb 2024 3:34 PM GMT

pk kunhalikutty
X

പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: നിരന്തരമായുള്ള വന്യജീവി ആക്രമണങ്ങളും അതുമൂലം മനുഷ്യ ജീവനുകൾ നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാർ നിസ്സംഗത വെടിഞ്ഞ് ജനങ്ങളുടെ അശങ്കയകറ്റാനുള്ള പരിഹാരങ്ങൾ അടിയന്തിരമായി ഉണ്ടാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.

ജനങ്ങളുടെ സാധാരണ ജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്ന തരത്തിൽ വന്യമൃഗങ്ങൾ നാട്ടിലെത്തി അക്രമമുണ്ടാക്കുന്ന സാഹചര്യം നിസ്സാരമല്ല. വനത്തിനുള്ളിലെ വരൾച്ചയും ഭക്ഷണ ദൗർലഭ്യവുമൊക്കെയായിരിക്കാം വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിന്റെ കാരണങ്ങൾ.

ഇതിനുള്ള പരിഹാരം സൃഷ്ടിച്ചും ആവശ്യമായ ഫെൻസിങ് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയും ദീർഘകാലത്തേക്കുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ജീവികളുടെ പെരുപ്പം നിയന്ത്രിക്കാൻ സർക്കാർ ശാസ്ത്രീയമായ രീതിയിലുള്ള മാർഗങ്ങൾ അവലംബിക്കണമെന്നും നാട്ടിൽ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ നിയന്ത്രിക്കാൻ അതത് ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരം നൽകുന്ന നിയമ നിർമാണങ്ങൾ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

TAGS :

Next Story