അതിരപ്പള്ളിയിലെ വന്യമൃഗ ആക്രമണം; സമഗ്രമായ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
ഓരോ മേഖലയുടെയും പ്രത്യേകത കണക്കിലെടുത്ത് ഹാങ്ങിങ് സോളാർ ഫെൻസിങ്, ട്രഞ്ച്, റെയിൽ ഫെൻസിങ്, ആന മതിൽ തുടങ്ങിയ പ്രതിരോധ രീതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു
തൃശൂർ അതിരപ്പള്ളി മേഖലയിലെ കാട്ടുമൃഗങ്ങളുടെ ആക്രമണം തടയാൻ സമഗ്രമായ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഇന്നലെ ചേർന്ന സർവ്വ കക്ഷി യോഗത്തിലാണ് തീരുമാനം. ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം ഏർപ്പെടുത്തും.
ജില്ലയിൽ നിന്നുള്ള മറ്റു മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു എന്നിവരും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ എന്നിവരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യ മൃഗ ശല്യം പരിഹരിക്കാൻ വിവിധ നിർദേശങ്ങൾ ഉയർന്നു വന്നു.
കൂടാതെ വനം മന്ത്രിയുടെ നേതൃത്വത്തിൽ പ്രശ്ന ബാധിത മേഖല സന്ദർശിക്കും. വന്യ മൃഗങ്ങളുടെ ശല്യമുള്ള ഓരോ സ്ഥലത്തും ജാഗ്രത സമിതികൾ രൂപീകരിക്കും. ഓരോ മേഖലയുടെയും പ്രത്യേകത കണക്കിലെടുത്ത് ഹാങ്ങിങ് സോളാർ ഫെൻസിങ്, ട്രഞ്ച്, റെയിൽ ഫെൻസിങ്, ആന മതിൽ തുടങ്ങിയ പ്രതിരോധ രീതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണംകുഴിയിൽ വെച്ച് അഞ്ചു വയസുകാരി ആഗ്നിമിയയെ ആന ചവിട്ടി കൊന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കാട്ടനാക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കണ്ണംകുഴിയിൽ വെച്ച് അഞ്ചു വയസുകാരി ആഗ്നിമിയയെ ആന ചവിട്ടി കൊന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.. പ്രശ്ന പരിഹാരം ഉടൻ ഉണ്ടാകുമെന്ന കളക്ടർ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് സമരം നിർത്തിയത്. തുടർന്നാണ് സർവകക്ഷി യോഗം വിളിക്കുകയായിരുന്നു.
Adjust Story Font
16