ജെയ്ക്ക് ജയിക്കും; പിണറായി സർക്കാരിന്റെ ഭരണസംവിധാനത്തെ ഇനിയും വിമർശിക്കുമെന്നും എം.വി ഗോവിന്ദൻ
എ.സി മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ ഹാജരാവാതിരിക്കേണ്ട കാര്യമില്ലെന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: പുതുപ്പള്ളിയിൽ ജെയ്ക്ക് സി. തോമസിന് നല്ല പ്രതീക്ഷ നൽകുന്ന പോളിങ്ങാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 53 വർഷം നീണ്ട കോൺഗ്രസിന്റെ ആധിപത്യം നിലനിർത്തിയ ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നുള്ള ഈ തെരഞ്ഞെടുപ്പ് ഒരു ഈസി വാക്കോവർ ആയിരിക്കുമെന്നായിരുന്നു യുഡിഎഫിന്റെ ആദ്യ ധാരണ.
വൈകാരികതലത്തിൽ നിന്ന് ജനം വോട്ട് അവർക്കനുകൂലമായി നൽകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വികസനവും സർക്കാർ നിലപാടും ചർച്ച ചെയ്യപ്പെടുകയും ചെയ്തതോടെ യുഡിഎഫിന് തന്നെ അവരാഗ്രഹിക്കുന്നതുപോലെ ജയിക്കാനാവില്ലെന്ന് മനസിലായി. വൻ പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്. ജെയ്ക്കിന് വലിയ വിജയസാധ്യതയാണ് കാണുന്നന്ന്- ഗോവിന്ദൻ പറഞ്ഞു.
മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻസ്ഥാനത്തു നിന്ന് പ്രേംജിത്തിനെ മാറ്റിയ സർക്കാർ നടപടിയെ കുറിച്ചുള്ള ചോദ്യത്തിന്, അത് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഘടകകക്ഷിയുടെ സീറ്റ് പിടിച്ചെടുക്കാൻ ഞങ്ങളുദ്ദേശിക്കുന്നില്ല. പരിശോധിക്കാൻ നിർദേശിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഭരണകൂടത്തെ തങ്ങളെല്ലാവരും വിമർശിച്ചിട്ടുണ്ടെന്ന് തോമസ് ഐസക്കിന്റെ ലേഖനത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു. ഭരണവും ഭരണകൂടവും രണ്ടാണ്. ഭരണസംവിധാനം അങ്ങനെ നന്നാകുന്നതല്ല. ആ ലേഖനം ഒന്നുകൂടി വായിച്ച് ഉള്ളടക്കം കൃത്യമായി മനസിലാക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
പിണറായി സർക്കാരിന് കീഴിലുള ഭരണസംവിധാനത്തെ മുമ്പും വിമർശിച്ചിട്ടുണ്ട്. ഇനിയും വിമർശിക്കേണ്ടിവരും. ഞങ്ങളുടെ പരിമിതി അതാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. എ.സി മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ ഹാജരാവാതിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹിന് ഇന്നൊരു പ്രത്യേക നിയമസഭാ കമ്മിറ്റിയുള്ളതുകൊണ്ടാണ് പോവാതിരുന്നതെന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
Adjust Story Font
16