Quantcast

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

ഹർഷിന പറയുന്നതാണ് വിശ്വസിക്കുന്നതെന്നും ആരാണ് കുറ്റക്കാരെന്ന് കണ്ടെത്താനാണ് പൊലീസ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തതെന്നും മന്ത്രി

MediaOne Logo

Web Desk

  • Published:

    27 July 2023 2:51 AM GMT

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
X

തിരുവനന്തപുരം: ഹ‍ര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോ‍ര്‍ട്ട് കിട്ടിയാല്‍ ആവശ്യമായ നിയമനടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരാണ് കുറ്റക്കാരെന്ന് കണ്ടെത്താനാണ് പൊലീസ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ടില്‍ ആരോഗ്യവകുപ്പ് നിയമപരമായ നടപടി സ്വീകരിച്ച് ഹ‍ര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി മീഡിയാവണിനോട് പറഞ്ഞു.

ഹർഷിന പറയുന്നതാണ് വിശ്വസിക്കുന്നത്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും അതുകൊണ്ടാണ് റിപ്പോർട്ട് തള്ളിയതെന്നും മന്ത്രി പറഞ്ഞു. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.

വീഴ്ച വരുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർഷിന ഏറെ നാളായി സമരത്തിലാണ്. കുറ്റക്കാർക്ക് അർഹമായ ശിക്ഷ ലഭിക്കണം. മാന്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണമെന്നുമാണ് ഹർഷിനയുടെ ആവശ്യം.


TAGS :

Next Story