സോജന് ഐ.പി.എസ് നൽകിയാൽ കോടതിയെ സമീപിക്കും; അന്വേഷണ ഉദ്യോഗസ്ഥനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ
'സോജൻ മക്കളെ കുറിച്ച് ചാനൽ വഴി മോശമായി സംസാരിച്ചു'
പാലക്കാട്: വാളയാർ കേസിലെ പെൺകുട്ടികളുടെ അമ്മ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ സന്ദർശിച്ചു. ആഭ്യന്തരവകുപ്പിന്റെ അഭ്യർഥനപ്രകാരമാണ് സന്ദർശനം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ സോജന് ഐ.പി.എസ് നൽകുന്നതുമായി ബന്ധപ്പെട്ട് അമ്മയുടെ അഭിപ്രായം തേടണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.
സോജന് ഐ.പി.എസ് നൽകിയാൽ കോടതിയെ സമീപിക്കുമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. സോജൻ മക്കളെ കുറിച്ച് ചാനൽ വഴി മോശമായി സംസാരിച്ചു. അങ്ങനെ ഒരാൾക്ക് ഐപിഎസ് കൊടുക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
അമ്മ പറയേണ്ട കാര്യങ്ങൾ ആഭ്യന്തരവകുപ്പിനെ രേഖാമൂലം അറിയിച്ചു. 2017ലായിരുന്നു വാളയാർ സംഭവം നടന്നത്. ദിവസങ്ങളുടെ ഇടവേളയിൽ രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിൻ്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന എം.ജെ സോജൻ പ്രതികളെ രക്ഷപ്പെടാൻ പഴുതുകളുണ്ടാക്കി എന്ന് ആരോപണമുയർന്നു. ഈ വിഷയമാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Adjust Story Font
16