Quantcast

ലോക്സഭാ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്

സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ 20 മണ്ഡലങ്ങളിലായി 204 സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്

MediaOne Logo

Web Desk

  • Updated:

    8 April 2024 2:10 AM

Published:

8 April 2024 1:05 AM

Loksabha election
X

തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്. സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ 20 മണ്ഡലങ്ങളിലായി 204 സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമാകും. ഏറ്റവും കൂടുതല്‍ സ്ഥാനാർത്ഥികള്‍ കോട്ടയത്തും കുറവ് സ്ഥാനാർത്ഥികള്‍ ആലത്തൂരിലുമാണ് നിലവില്‍ ഉള്ളത്. കോട്ടയത്ത് നിലവില്‍ 14 പേരും ആലത്തൂരില്‍ അഞ്ച് പേരുമാണ് മത്സര രംഗത്തുള്ളത്.



TAGS :

Next Story