Quantcast

214 രൂപയുടെ വൈദ്യുതി ബിൽ അടച്ചില്ല; മുന്നറിയിപ്പില്ലാതെ ഫ്യൂസ് ഊരി,ഒന്നേകാൽ ലക്ഷം രൂപയുടെ ഐസ്ക്രീം ഉൽപന്നങ്ങൾ നശിച്ചു

തുടർച്ചയായി രണ്ട് ദിവസം പകൽ വൈദ്യുതി ഇല്ലാതായതോടെയാണ് സാധനങ്ങൾ നശിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-14 05:41:28.0

Published:

14 March 2023 1:38 AM GMT

ice cream
X

നശിച്ചു പോയ ഐസ്ക്രീം ഉല്‍പന്നങ്ങള്‍

കൊല്ലം: കൊല്ലത്ത് 214 രൂപയുടെ വൈദ്യുതി ബിൽ തുക അടയ്ക്കാത്തതിന്‍റെ പേരിൽ യുവ സംരഭകന് കെ.എസ്.ഇ ബിയുടെ ഷോക്ക്. മുന്നറിയിപ്പില്ലാതെ സ്ഥാപനത്തിന്‍റെ ഫ്യൂസ് ഊരിയതോടെ ഒന്നേകാൽ ലക്ഷം രൂപയുടെ ഐസ് ക്രീം ഉൽപന്നങ്ങൾ നശിച്ചു. തുടർച്ചയായി രണ്ട് ദിവസം പകൽ വൈദ്യുതി ഇല്ലാതായതോടെയാണ് സാധനങ്ങൾ നശിച്ചത്.

രണ്ട് മാസം മുൻപാണ് ആശ്രാമത്ത് അടഞ്ഞുകിടന്നിരുന്ന കട വാടകയ്ക്ക് എടുത്ത് തിരുവനന്തപുരം സ്വദേശിയായ രോഹിത് എബ്രഹാം ഐസ് ക്രീം പാർലർ തുടങ്ങിയത്. ഈ കടയിലേക്കുള്ള വൈദ്യുതി രണ്ട് ദിവസം മുൻപ് കെ.എസ്.ഇ ബി ഉദ്യോഗസ്ഥർ വിച്ഛേദിച്ചു. രാവിലെ 11 മണിക്ക് സ്ഥാപനത്തിലെത്തിയ ജീവനക്കാർ വൈദ്യുതി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. വൈകിട്ടായിട്ടും കറന്‍റ് വരാതായതോടെ ഇലക്ട്രീഷനെ വിളിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. പിറ്റേന്നും ഇങ്ങനെ ഉണ്ടായതോടെ കെ.എസ്.ഇ ബി ഓഫീസിലെത്തിയപ്പോഴാണ് മുന്‍പുണ്ടായിരുന്ന കുടിശികയുടെ കാര്യം അറിയുന്നത്. രണ്ട് മാസം മുന്‍പുള്ള നിസാര കുടിശികയുടെ പേരിൽ യുവ സംരംഭകനായ തൻ്റെ മകന് ഒന്നര ലക്ഷത്തിലധികം രൂപ നഷ്ടമായെന്ന് പിതാവ് റെൻ പറഞ്ഞു.

സംഭവത്തിൽ വൈദ്യുതി വകുപ്പ് മന്ത്രിക്ക് രോഹിത് പരാതി നൽകിയിട്ടുണ്ട്. അതേസമയം നിയമപരമായ കാര്യങ്ങൾ മാത്രമാണ് കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം.



TAGS :

Next Story