Quantcast

ഇടപ്പളളിയിൽ നടുറോഡിൽ യുവതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

പ്രതി ആർഷൽ കളമശേരി പൊലീസിൽ കീഴടങ്ങി

MediaOne Logo

Web Desk

  • Published:

    20 March 2024 11:07 AM

woman attacked by her husband in Ernakulam Edappally
X

കൊച്ചി:എറണാകുളം ഇടപ്പളളിയിൽ നടുറോഡിൽ യുവതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഭർത്താവിന്റെ ആർഷലിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കോമ്പാറ സ്വദേശി നീനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയിൽ തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ഇടപ്പളളി ടോളിനടുത്ത് വെച്ച് നീനുവിനെ ഭർത്താവ് ആക്രമിച്ചത്. ഇരുവരും കുറച്ചുനാളായി പിണങ്ങികഴിയുകയാണ്. രാവിലെ ജോലിക്ക് പോകാനിറങ്ങിയതായിരുന്നു നീനു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വഴിയിൽ തടഞ്ഞ് നിർത്തി ഭർത്താവ് ആക്രമിക്കുകയായിരുന്നു. കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തിലാണ് മുറിവേൽപ്പിച്ചത്. ഗുരുതരപരിക്കേറ്റ നീനുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം പ്രതി ആർഷൽ കളമശേരി പൊലീസിൽ കീഴടങ്ങി.



TAGS :

Next Story