ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്നും ചാടി ഇറങ്ങി യുവതി; ഗുരുതര പരിക്ക്
വയനാട് സ്വദേശിയായ കാർത്തികക്കാണ് പരിക്കേറ്റത്

പാലക്കാട്: ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് ഗുരുതര പരിക്ക്. വയനാട് സ്വദേശിയായ കാർത്തികക്കാണ് പരിക്കേറ്റത്. യുവതി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
29 കാരിയായ കാർത്തിക കോഴിക്കോട് നിന്നും ഒറ്റപ്പാലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ ഉറങ്ങിപ്പോയതിനാൽ ട്രെയിൻ സ്റ്റേഷനിൽ എത്തിയത് അറിഞ്ഞിരുന്നില്ല. ഉടനെ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്ഫോമിൽ തലയടിച്ചു വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 10: 30 നാണ് അപകടം നടന്നത്.
Next Story
Adjust Story Font
16

