എറണാകുളം കുട്ടമ്പുഴയിൽ യുവതിയെ ആൺ സുഹൃത്ത് തലക്കടിച്ചു കൊന്നു
എളമ്പളശ്ശേരി സ്വദേശി മായയാണ് കൊല്ലപ്പെട്ടത്

കൊച്ചി: എറണാകുളം കുട്ടമ്പുഴയിൽ യുവതിയെ ആൺ സുഹൃത്ത് തലക്കടിച്ചു കൊന്നു.എളമ്പളശ്ശേരി സ്വദേശി മായയാണ് (38) മരിച്ചത് . സുഹൃത്ത് ജിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. ഇരുവരും വര്‍ഷങ്ങളായി ഒരുമിച്ച് താമസിച്ചുവരികയാണ്.
ഇന്നലെ രാത്രി ഇവരുടെ വീട്ടില്‍ നിന്ന് കരച്ചിലും ബഹളങ്ങളും കേട്ടിരുന്നു. രാവിലെ നാട്ടുകാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മായയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. അറസ്റ്റിലായ ജിജോയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
Next Story
Adjust Story Font
16