കാറിൽ ചൈൽഡ് സീറ്റ് ഉടൻ നിർബന്ധമാക്കില്ല: ഗതാഗതമന്ത്രി
14 വയസ്സ് വരെയുള്ള കുട്ടികളെ കാറിന്റെ പിൻസീറ്റിൽ ഇരുത്തണമെന്നും ഗതാഗതമന്ത്രി നിർദേശിച്ചു.
തിരുവനന്തപുരം: കാറിൽ ചൈൽഡ് സീറ്റ് വേണമെന്ന വ്യവസ്ഥ ഉടൻ നിർബന്ധമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ. കുട്ടികൾക്കുള്ള പ്രത്യേക സീറ്റ് സംവിധാനം നിലവിൽ കേരളത്തിൽ ലഭ്യമല്ല. 14 വയസ്സ് വരെയുള്ള കുട്ടികളെ കാറിന്റെ പിൻസീറ്റിൽ ഇരുത്തണമെന്നും ഗതാഗതമന്ത്രി നിർദേശിച്ചു.
കുട്ടികൾക്ക് കാറിൽ പ്രത്യേക സീറ്റ് നിർബന്ധമാക്കണമെന്ന് ഗതാഗത കമ്മീഷണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇത് ഉടൻ നടപ്പാക്കില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. നിയമം കർശനമായി നടപ്പാക്കാനോ അടിച്ചേൽപ്പിക്കാനോ ഉദ്ദേശിക്കുന്നില്ല. കുഞ്ഞുങ്ങളുടെ സുരക്ഷ പ്രധാനമാണ്. മാതാപിതാക്കൾ ഹെൽമറ്റ് ധരിക്കുമ്പോൾ കുഞ്ഞുങ്ങളെയും ഹെൽമറ്റ് ധരിപ്പിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16