Quantcast

കഥാകൃത്ത് പി.വത്സലയ്ക്ക് എഴുത്തച്ഛന്‍ പുരസ്കാരം

അഞ്ച് ലക്ഷം രൂപയും പ്രശസ്തപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്

MediaOne Logo

Web Desk

  • Updated:

    2021-11-01 06:10:02.0

Published:

1 Nov 2021 6:01 AM GMT

കഥാകൃത്ത് പി.വത്സലയ്ക്ക് എഴുത്തച്ഛന്‍ പുരസ്കാരം
X

2021ലെ എഴുത്തച്ഛന്‍ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി.വത്സലയ്ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പാർശ്വവൽകൃത ജീവിതങ്ങൾ‌ ശക്തമായി അവതരിപ്പിച്ചതെന്ന് പുരസ്കാരനിര്‍ണയ സമിതി വിലയിരുത്തി.

നെല്ല് ആണ് വത്സലയുടെ ആദ്യനോവല്‍. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്‍റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കിരുന്നു. "നിഴലുറങ്ങുന്ന വഴികൾ" എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു.

നിഴലുറങ്ങുന്ന വഴികൾ എന്ന നോവലിന് വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിരുന്നു. മുട്ടത്തുവര്‍ക്കി പുരസ്കാരം, കുങ്കുമം അവാര്‍ഡ്, സി.എച്ച് അവാര്‍ഡ്, കഥ അവാര്‍ഡ്, പത്മപ്രഭ പുരസ്കാരം തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

TAGS :

Next Story