'നൂറ് ശതമാനം വോട്ട് ലഭിക്കുന്ന സംസ്ഥാനം'; രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ കേരളത്തിലെത്തി
'കേരളം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സംസ്ഥാനം'
തിരുവനന്തപുരം: രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ കേരളത്തിലെത്തി. കേരളം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സംസ്ഥാനമാണെന്നും നൂറ് ശതമാനം വോട്ട് കിട്ടുന്ന കേരളത്തിൽ നിന്ന് പ്രചാരണത്തിന് ഗംഭീര തുടക്കം കുറിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചയാണ് യശ്വന്ത് സിൻഹ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിച്ചത്. പ്രതിപക്ഷത്തിൻറെ സംയുക്ത സ്ഥാനാർഥിയായാണ് യശ്വന്ത് സിൻഹ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻ.സി.പി നേതാവ് ശരദ് പവാർ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർ.എൽ.ഡി തലവൻ ജയന്ത് ചൗധരി, മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്ന സിൻഹയുടെ പത്രിക സമർപ്പണം.
ടി.എം.സി, കോൺഗ്രസ്, സി.പി.ഐ, സി.പി.എം, ശിവസേന, എൻ.സി.പി, എസ്.പി, ഡി.എം.കെ, ആർ.ജെ.ഡി, നാഷനൽ കോൺഫറൻസ്, പി.ഡി.പി, എ.ഐ.എം.ഐ.എം തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെയാണ് സിൻഹ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മത്സരിക്കുന്നത്.
Adjust Story Font
16