Quantcast

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പ് നൽകി

MediaOne Logo

Web Desk

  • Published:

    19 Jun 2024 1:32 AM GMT

heavy rain
X

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം, കോഴിക്കോട് ,കണ്ണൂർ ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് ഉള്ളത്. വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പ് നൽകി.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട് . റായലസീമക്ക് മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു ഇവയുടെ സ്വാധീനഫലമായാണ് മഴ. ശനിയാഴ്ചയോടെ കേരളാ തീരത്ത് തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.



TAGS :

Next Story