Quantcast

അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലർട്ട്

അടുത്ത അഞ്ചു ദിവസം കൂടി കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-04-23 10:46:16.0

Published:

23 April 2022 9:08 AM GMT

അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, തൃശൂർ, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാലു മണിക്ക് പുറപ്പെടുവിച്ച വാർത്താകുറിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത അഞ്ചു ദിവസം കൂടി കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. വടക്കൻ കർണാടക മുതൽ മാന്നാർ കടലിടുക്ക് വരെ സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദപാത്തി( trough ) ദുർബലമായിരിക്കുകയാണെന്നും ശ്രീലങ്കക്കും മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.







Yellow alert today in five districts of Kerala

TAGS :

Next Story