Quantcast

കാസര്‍കോട്ട് പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു

വൈകീട്ട് മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം

MediaOne Logo

Web Desk

  • Updated:

    27 Jun 2024 5:38 PM

Published:

27 Jun 2024 5:36 PM

Young man dies after his canoe overturnes while fishing in the river at Valiyaparamb in Kasaragod
X

മരിച്ച മുകേഷ്

കാസര്‍കോട്: വലിയപറമ്പില്‍ പുഴയില്‍ തോണി മറിഞ്ഞ് പുഴയില്‍ യുവാവ് മരിച്ചു. വലിയപറമ്പ് പന്ത്രണ്ടില്‍ കെ.പി.വി മുകേഷ്(48) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം.

ഇന്നു വൈകീട്ടായിരുന്നു സംഭവം. തോണിയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ശക്തമായ കാറ്റില്‍ തോണി മറിയുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Summary: Young man dies after his canoe overturnes while fishing in the river at Valiyaparamb in Kasaragod

TAGS :

Next Story