Quantcast

മകളെ കാണാൻ വീട്ടിലെത്തി, ആൺസുഹൃത്തിനെ കുത്തി പരിക്കേൽപിച്ച് പിതാവ്

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പള്ളിക്കത്തോട് പോലീസ് സ്ഥലത്തെതി. സുബിനെ മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    27 Aug 2023 3:37 PM

മകളെ കാണാൻ വീട്ടിലെത്തി, ആൺസുഹൃത്തിനെ കുത്തി പരിക്കേൽപിച്ച് പിതാവ്
X

പള്ളിക്കത്തോട്: മന്ദിരം കവലക്ക് സമീപം പെൺസുഹൃത്തിൻ്റെ പിതാവിന്റെ കുത്തേറ്റ് യുവാവിന് സാരമായ പരുക്ക്. മുക്കാലി മുണ്ടൻകവല വള്ളാൻതോട്ടത്തിൽ സുബിൻമോനാണ് (21)കുത്തേറ്റത്. പുത്തൻപുരക്കൽ അനിൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 9.30-നാണ് സംഭവം.

മുൻപ് ഉണ്ടായ തർക്കം പള്ളിക്കത്തോട് സ്‌റ്റേഷനിൽ ഒത്തുതീർപ്പാക്കിയിരുന്നു. ശനിയാഴ്ച രാത്രി സുബിൻ വിണ്ടും പെൺകുട്ടിയുടെ വീട്ടിൽ എത്തിയതാണ് പ്രശ്നത്തിന് കാരണം. പ്രകോപിതനായ പിതാവ് അനിൽ കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പള്ളിക്കത്തോട് പോലീസ് സ്ഥലത്തെതി. സുബിനെ മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു. അനിലിനെ അറസ്റ്റുചെയ്യുകയും ചെയ്തു. മുൻപ് പള്ളിക്കത്തോട് ആക്രികടയിലുണ്ടായ അടിപടി കേസിൽ സുബിൻ റിമാന്ഡിലായിരുന്നു.

TAGS :

Next Story