Quantcast

'സജിമോനെതിരെ പരാതി നല്‍കിയിട്ടില്ല; കുഞ്ഞ് അദ്ദേഹത്തിന്റേതല്ല'-സി.പി.എം നേതാവിനെതിരായ ആരോപണങ്ങള്‍ തള്ളി അതിജീവിത

യുവതിയെ പീഡിപ്പിക്കുകയും ഇതിലുണ്ടായ കുഞ്ഞിന്റെ ഡി.എന്‍.എ സാംപിളുകള്‍ മാറ്റിയെന്നുമായിരുന്നു പരാതി ഉയര്‍ന്നത്

MediaOne Logo

Web Desk

  • Updated:

    2024-07-01 11:39:58.0

Published:

1 July 2024 9:06 AM GMT

Young woman denies sexual harassment allegations against Thiruvalla CPM local committee member and branch secretary CC Sajimon
X

സി.സി സജിമോന്‍

പത്തനംതിട്ട: തിരുവല്ല സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ സി.സി സജിമോനെതിരെയുള്ള ആരോപണങ്ങള്‍ തള്ളി അതിജീവിത. സജിമോനെതിരെ ആര്‍ക്കും പരാതി കൊടുത്തിട്ടില്ല. തന്റെ കുഞ്ഞ് അദ്ദേഹത്തിന്റേതല്ലെന്നും സജിമോന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള കേസാണിതെന്നും അതിജീവിത പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറിയെ നേരില്‍കണ്ട് പരാതിയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് വ്യക്തമായി എനിക്ക് ഒന്നും അറിയില്ലെന്ന് അതിജീവിത പറയുന്നു. ഞാന്‍ ആര്‍ക്കും പരാതി കൊടുത്തിട്ടില്ല. എന്റെ പരാതി കാരണം ഒരാളെ ക്രൂശിക്കണമെന്ന് എനിക്ക് നിര്‍ബന്ധമില്ല. എന്നെ ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും ചെയ്തുപോകും. അത്തരമൊരു അവസ്ഥയിലേക്ക് തന്നെ കൊണ്ട് എത്തിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

2017ലാണു കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. യുവതിയെ പീഡിപ്പിക്കുകയും ഇതിലുണ്ടായ കുഞ്ഞിന്റെ ഡി.എന്‍.എ സാംപിളുകള്‍ മാറ്റിയെന്നുമായിരുന്നു പരാതി ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് സജിമോനെ അന്വേഷണവിധേയമായി പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. 2021ലും സമാനമായൊരു കേസ് ഇദ്ദേഹത്തിനെതിരെ വന്നതോടെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയായിരുന്നു. പുറത്താക്കിയ നടപടി സി.പി.എം പിന്‍വലിച്ചതോടെയാണ് വീണ്ടും പീഡന പരാതി ഉയര്‍ന്നത്. ഇതോടെയാണു വിശദീകരണവുമായി അതിജീവിത രംഗത്തെത്തിയത്.

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സനല്‍ കുമാറും അതിജീവിതയുടെ സഹോദരനും സുഹൃത്തുകളാണ്. സഹോദരന്‍ കേസ് നല്‍കിയതില്‍ പാര്‍ട്ടി ഇടപെടല്‍ ഉണ്ടാകാമെന്നാണ് അതിജീവിത ചൂണ്ടിക്കാട്ടുന്നത്. സജിമോന്റെ രാഷ്ട്രീയഭാവി കളയാന്‍ വേണ്ടിയുള്ള കേസാണിത്. പൊലീസില്‍ കേസുമായി സംബന്ധിച്ച് മൊഴികൊടുത്തിട്ടില്ലെന്നും കുഞ്ഞ് സജിമോന്റേതല്ലെന്നും അതിജീവിത വ്യക്തമാക്കിയിട്ടുണ്ട്.

Summary: Young woman denies sexual harassment allegations against Thiruvalla CPM local committee member and branch secretary CC Sajimon

TAGS :

Next Story