Quantcast

കോട്ടയത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പ്രതികളെല്ലാവരും ഉന്നത വിദ്യാഭ്യാസം നേടിയവരും അധ്യാപനമടക്കമുള്ള ജോലിയിൽ ഏർപ്പെടുന്നവരാണെന്നും എക്‌സൈസ് സംഘം അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    17 March 2024 1:56 AM

Published:

17 March 2024 1:33 AM

Youth arrested with MDMA and ganja in Kottayam
X

കോട്ടയം: ചങ്ങനാശ്ശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വർഗ്ഗീസ് (27) സഹോദരൻ ജൂവൽ വർഗ്ഗീസ് (31 ), സുഹൃത്ത് സോനു രാജു (32) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 3.5 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെത്തി. കാറിൽ വില്പനയ്ക്ക് എത്തിച്ച രാസ ലഹരിയുമായി കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് യുവാക്കളെ പിടികൂടിയത്. പ്രതികളെല്ലാവരും ഉന്നത വിദ്യാഭ്യാസം നേടിയവരും അധ്യാപനമടക്കമുള്ള ജോലിയിൽ ഏർപ്പെടുന്നവരാണെന്നും എക്‌സൈസ് സംഘം അറിയിച്ചു. ഇവർ സഞ്ചരിച്ച കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

ചങ്ങനാശ്ശേരി കെഎസ്ആർടിസി സ്റ്റാന്റിന് സമീപം നിർത്തിയിട്ടിരുന്ന കാർ എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് വേഗത്തിൽ മുന്നോട്ട് പോകുവാൻ ശ്രമിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ കാർ തടഞ്ഞ് പ്രതികളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് കഞ്ചാവും രാസലഹരിയും നാട്ടിലെത്തിച്ച് വിൽക്കുന്നതാണ് സംഘത്തിന്റെ രീതി . മുമ്പ് വാഹന മോഷണ കേസിലെ പ്രതികൾ ഉൾപ്പെട്ട ഈ സംഘത്തിന്റെ നീക്കങ്ങൾ എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.



TAGS :

Next Story