Quantcast

പാലത്തിൽ കൈവരി സ്ഥാപിക്കാത്തതിൽ പ്രതിഷേധം; ഏറ്റുമുട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും

തകർന്ന കൈവരികൾ സ്ഥാപിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു

MediaOne Logo

Web Desk

  • Published:

    19 Aug 2024 3:49 PM GMT

Youth Congress workers and police clashed
X

പാലക്കാട്: പട്ടാമ്പിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. പട്ടാമ്പി പാലത്തിൽ തകർന്ന കൈവരികൾ സ്ഥാപിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. റിയാസ് മുക്കോളിയടക്കമുള്ള നേതാക്കൾക്ക് പരിക്കേറ്റു.

പട്ടാമ്പി പാലത്തിൻ്റെ കൈവരികൾ തകർന്നിട്ട് 20 ദിവസങ്ങൾ പിന്നിട്ടിരുന്നു. കഴിഞ്ഞ മാസം ഭാരതപ്പുഴയിലെ ശക്തമായ കുത്തൊഴുക്കിൽ പാലത്തിന് മുകളിലൂടെ വെള്ളമൊഴുകിയിരുന്നു. ഇതോടെയാണ് പാലത്തിൻ്റെ കൈവരികൾ തകർന്നത്.

നിലവിൽ പാലത്തിൻ്റെ ഒരു ഭാഗത്ത് കൂടെ മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഈ മാസം 20ന് മാത്രമാണ് കൈവരികൾ നിർമിക്കാനുള്ള ടെണ്ടർ നടപടികൾ ആരംഭിക്കുകയുള്ളൂ. ഇതിനൊരു പ്രതിഷേധസൂചകമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈവരി സ്ഥാപിക്കാനെത്തിയത്. ഉപകരണങ്ങളുമായെത്തിയ പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. ഇതോടെ ഉന്തും തള്ളുമുണ്ടാവുകയും പൊലീസ് ലാത്തി വീശുകയും ചെയ്തു.

TAGS :

Next Story