Quantcast

മദ്രസ പൂട്ടൽ ഫാഷിസ്റ്റ് മതരാഷ്ട്രത്തിലേക്കുള്ള വഴിവെട്ടൽ: യൂത്ത് ലീ​ഗ്

സർക്കാർ സഹായത്തിൽ പ്രവർത്തിക്കുന്ന മദ്രസ പൂട്ടുന്നു എന്നത് ആദ്യ ചുവട് മാത്രമാണ്. പതിയെ എല്ലാ മത സ്ഥാപനത്തിലേക്കും ഭരണകൂടത്തിന്റെ പൂട്ടിക്കൽ ബുൾഡോസർ വരുമെന്നും യൂത്ത് ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    14 Oct 2024 5:25 AM GMT

VK Faisal Babu criticism against congress
X

കോഴിക്കോട്: മദ്രസകൾ അടച്ചുപൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ ഉത്തരവ് മതരാഷ്ട്രത്തിലേക്കുള്ള വഴിവെട്ടലാണെന്ന് യൂത്ത് ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു. സർക്കാർ സഹായത്തിൽ പ്രവർത്തിക്കുന്ന മദ്രസ പൂട്ടുന്നു എന്നത് ആദ്യ ചുവട് മാത്രമാണ്. പതിയെ എല്ലാ മത സ്ഥാപനത്തിലേക്കും ഭരണകൂടത്തിന്റെ പൂട്ടിക്കൽ ബുൾഡോസർ വരും.

മതം പഠിക്കാനും പഠിപ്പിക്കാനും പരിശീലിക്കാനും ഒക്കെയുള്ള ഭരണഘടനാ മൂല്ല്യത്തെ മോദിഭരണം വീണ്ടും വെല്ലുവിളിക്കുകയാണ്. കേന്ദ്ര ബാലാവകാശ കമ്മീഷൻ ആർഎസ്എസ് ബാലഗോകുമോയെങ്കിൽ അതാണ് പൂട്ടിക്കേണ്ടത്, മദ്രസ്സകളല്ലെന്നും ഫൈസൽ ബാബു പറഞ്ഞു.

മുസ് ലിംകളുടെ വേഷം, ഭാഷ, ഭക്ഷണം, പൗരത്വം, വഖഫ് തൊട്ട് മതവിശ്വാസത്തെ അപ്പാടെതന്നെ വേരോടെ പിഴുതെടുക്കാൻ നാഗ്പൂർ ബുദ്ധിയിലുളള തിരക്കഥയാണിത്. ഒറ്റ വോട്ട്, ഒറ്റദേശീയത, ഒറ്റ മതം എന്ന ഫാഷിസ്റ്റ് രാഷ്ട്രത്തിലേക്ക് ലക്ഷ്യത്തിലേക്കും മദ്രസാ പൂട്ടലിലൂടെ വഴി വെട്ടുകയാണ് ആർഎസ്എസ് നിയന്ത്രിത കേന്ദ്ര ഭരണകൂടം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story