Quantcast

'മിണ്ടാൻ വയ്യ, മിണ്ടിയാൽ കേസ്'; പൊലീസ് അകാരണമായി കേസെടുക്കുന്നുവെന്ന് യൂത്ത് ലീഗ്

വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെയുളളവർക്ക് പരാതി നല്‍കും

MediaOne Logo

Web Desk

  • Published:

    1 Feb 2023 1:41 AM

Youth league,police
X

മലപ്പുറം: യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് അകാരണമായി നടപടിയെടുക്കുന്നുവെന്ന പരാതിയുമായി യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി. സമാധാനപരമായി നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾക്കെതിരെ കേസെടുക്കുന്നുവെന്നും ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് അനാവശ്യ നടപടിയെന്നുമാണ് ആരോപണം.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉൾപ്പെടെയുളളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനങ്ങൾക്കെതിരെയാണ് ഏറ്റവുമൊടുവിൽ പൊലീസ് കേസെടുത്തത്. സമാധാനപരമായി പത്തോ പതിനഞ്ചോ ആളുകൾ പങ്കെടുത്ത് നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ നടപടിയെടുത്തു. മറ്റൊരു സംഘടനക്കെതിരെയും ഇല്ലാത്ത അസാധാരണ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്നും യൂത്ത് ലീഗ് ജില്ലാ ഭാരവാഹികൾ പറയുന്നു.

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പൊലീസ് ഇടപെടലെന്നും, മലപ്പുറം ജില്ലയിൽ പ്രത്യേകമായുള്ള പൊലീസിന്റെ അന്യായ നടപടിയെ ജനാധിപത്യമായി പ്രതിരോധിക്കുമെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെയുളളവർക്ക് പരാതി നൽകാനാണ് യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ തീരുമാനം.


TAGS :

Next Story