യൂത്ത് ലീഗ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി രാജിവച്ചു
അൻവർ ഷാഫിയെ സംസ്ഥാന പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് രാജി.

മലപ്പുറം: യൂത്ത് ലീഗ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി രാജിവച്ചു. പാർട്ടി അച്ചടക്ക നടപടി നേരിട്ട അൻവർ ഷാഫിയെ സംസ്ഥാന പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് രാജി.
അൻവർ ഷാഫിയെ സംസ്ഥാന പ്രവർത്തക സമിതിയിൽ എടുക്കുന്നത് മുൻസിപ്പൽ, മണ്ഡലം കമ്മിറ്റികളെ അറിയിച്ചില്ലെന്ന് മുനിസിപ്പൽ ഭാരവാഹികൾ ഒപ്പിട്ട രാജിക്കത്തിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിഭാഗീയ പ്രവർത്തനം ചൂണ്ടിക്കാട്ടി നേരത്തെ അച്ചടക്ക നടപടി നേരിട്ടയാളാണ് അൻവർ ഷാഫി.
റിയാസ് പുൽപറ്റയെ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി നോമിനേറ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നേരത്തെ മലപ്പുറം സെൻട്രൽ യൂത്ത് ലീഗ് കമ്മിറ്റിയും രാജിവച്ചിരുന്നു.
Next Story
Adjust Story Font
16