Quantcast

അബ്ദുല്ലക്കുട്ടിക്കെതിരെ വിമാനം പറത്തി യൂത്ത് ലീഗ് പ്രതിഷേധം

യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയാണ് ബലൂൺ വിമാനങ്ങൾ പറത്തി പ്രതിഷേധിച്ചത്.

MediaOne Logo

Web Desk

  • Published:

    30 Jan 2024 2:00 AM GMT

അബ്ദുല്ലക്കുട്ടിക്കെതിരെ വിമാനം പറത്തി യൂത്ത് ലീഗ് പ്രതിഷേധം
X

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്ര വിമാന നിരക്ക് സംബന്ധിച്ച് നിരുത്തരവാദിത്വപൂർണമായ മറുപടിക്കെതിരെ വിമാനം പറഞ്ഞി പ്രതിഷേധം. യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയാണ് ബലൂൺ വിമാനങ്ങൾ പറത്തി പ്രതിഷേധിച്ചത്. മുസ്‍ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മാഈൽ മുത്തേടം സമരം ഉദ്ഘാടനം ചെയ്തു. ഹജ്ജ് വിമാന നിരക്ക് സംബന്ധിച്ച് ഇടപെടാനാകില്ലെന്നും മീഡിയവൺ വിമാനം കൊണ്ടുവന്നാൽ കുറഞ്ഞ നിരക്കിൽ സർവ്വീസ് നടത്താമെന്നുമാണ് എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞത്.

വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ കരിപ്പൂരിൽനിന്നും ഹജ്ജിന് പോകേണ്ട തീർഥാടകർ ആശങ്കയിലാണ്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് 85,000 രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കരിപ്പൂരിലത് 1,65,000 രൂപയാണ്. കരിപ്പൂർ വിമാനത്താവളത്തെയാണ് കേരളത്തിൽ നിന്നുള്ള ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകർ ആശ്രയിക്കുന്നത്.

14,464 തീർഥാടകരാണ് ഇത്തവണ കരിപ്പൂരില്‍ നിന്നും തെരഞ്ഞെടുത്തിരിക്കുന്നത്. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്. 70 വയസ്സിന് മുകളിൽ പ്രായമുള്ള തീർഥാടകരും വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.തീർഥാടകനും സഹായിയായി ഹജ്ജിന് പോകുന്നവർക്കുമായി ഒന്നരലക്ഷം രൂപയിലധികം അധികമായി നൽകണം.

TAGS :

Next Story