Quantcast

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീ​ഗ് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു

പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി

MediaOne Logo

Web Desk

  • Published:

    4 Oct 2024 5:47 AM GMT

Youth League protests demanding CMs resignation
X

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീ​​ഗ് കണ്ണൂർ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. ബാരിക്കേട് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി യൂത്ത് ലീ​ഗ് സംസ്ഥാനത്തുടനീളം പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിൻ്റെ ഭാ​ഗമായി വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ മാർച്ചുകൾ നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചാണ് ഇന്നത്തേത്.

ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് പൊലീസ് ടൗൺ പൊലീസ് സ്റ്റേഷന് സമീപം ബാരിക്കേട് വെച്ച് തടഞ്ഞു. ബാരിക്കേട് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.‌ ഇതിനുപിന്നാലെയാണ് പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചത്.

TAGS :

Next Story