കൊടിഞ്ഞി ഫൈസൽ വധക്കേസിൽ കുടുംബത്തിന് നീതി ലഭ്യമാക്കണം; ജനകീയ പ്രതിഷേധവുമായി യൂത്ത് ലീഗ്
2020 ജനുവരിയിലാണ് മഞ്ചേരി ജില്ലാ കോടതിയിൽ നിന്നും കേസ് തിരൂർ കോടതിയിലേക്ക് മാറ്റിയത്.
മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസിൽ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിനാണ് പ്രതിഷേധം നടക്കുക. ഫൈസൽ വധക്കേസ് സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
2020 ജനുവരിയിലാണ് മഞ്ചേരി ജില്ലാ കോടതിയിൽ നിന്നും കേസ് തിരൂർ കോടതിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 20 തവണയും വിചാരണയ്ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കോടതി ചേർന്നെങ്കിലും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ നിശ്ചയിക്കാത്തതിനാൽ കേസ് മാറ്റിവയ്ക്കുകയായിരുന്നു.
ഫൈസൽ വധക്കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിസരത്ത് ഒക്ടോബർ രണ്ടിന് ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
സർക്കാർ ഫൈസലിന്റെ കുടുംബത്തിന്റെ ആവശ്യത്തിന് യാതൊരു പരിഗണനയും നൽകിയില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. 2016 നവംബർ 19ന് പുലർച്ചെ കൊടിഞ്ഞി ഫാറൂഖ് നഗർ അങ്ങാടിയിൽ വച്ചാണ് ഫൈസൽ കൊല്ലപ്പെടുന്നത്. കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകർ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. കേസിൽ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല.
Adjust Story Font
16