മലപ്പുറത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചത്.

മലപ്പുറം: വളാഞ്ചേരിയിൽ 27 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. മൂർക്കനാട് സ്വദേശി ഫഹദ്, തിരുവേഗപ്പുറ സ്വദേശി ഫാസിൽ എന്നിവരാണ് പിടിയിലായത്. വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചത്.
പട്ടാമ്പി, വളാഞ്ചേരിയിലെ തിരുവേഗപ്പുറ, പുറമണ്ണൂർ, കൊടുമുടി പ്രദേശങ്ങളിലിലെ കോളജുകൾ കേന്ദ്രീകരിച്ചും ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും വിൽപന നടത്താനെത്തിച്ച എംഡിഎംഎയുമായാണ് യുവാക്കൾ പിടിയിലായത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി സ്വാഗത് ഹോട്ടലിന് സമീപത്തുവച്ചായിരുന്നു ഇരുവരും പിടിയിലാവുന്നത്. വളാഞ്ചേരി എസ്എച്ച്ഒ ബഷീറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ജോബ് ജയപ്രകാശ്, രാജേഷ്, ഡാൻസാഫ് സംഘാംഗം എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്.
Next Story
Adjust Story Font
16