ഒളിവിലാണെന്ന് പറഞ്ഞത് വ്യാജം, പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റേഷനിൽ എത്തിയതാണെന്ന് 'ചെകുത്താൻ'
നടൻ മോഹൻലാലിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസിൽ വെള്ളിയാഴ്ച രാവിലെയാണ് 'ചെകുത്താ'നെ പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവല്ല: താൻ ഒളിവിലാണെന്ന് വാർത്ത തെറ്റാണെന്ന് യൂട്യൂബർ അജു അലക്‌സ് എന്ന 'ചെകുത്താൻ'. രാവിലെ എത്താനാണ് സി.ഐ പറഞ്ഞത്. സ്റ്റേഷനിലെത്തിയപ്പോൾ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. അല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല. ട്രൈ പോഡും മൊബൈലും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നടൻ മോഹൻലാലിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസിൽ വെള്ളിയാഴ്ച രാവിലെയാണ് 'ചെകുത്താ'നെ പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടാള യൂണിഫോമിൽ മോഹൻലാൽ മുണ്ടക്കൈ സന്ദർശിച്ചതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ചെകുത്താൻ വിഡിയോ ചെയ്തിരുന്നു. ഇതിനെതിരെ താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് നൽകിയ പരാതിയിലാണ് തിരുവല്ല പൊലീസ് കേസെടുത്തത്.
Next Story
Adjust Story Font
16