'കോഴിക്കോടൻസി'ന് പുതിയ ഭാരവാഹികൾ: കബീർ നല്ലളം ചീഫ് ഓർഗനൈസർ
അഡ്മിൻ ലീഡായി റാഫി കൊയിലാണ്ടിയെയും ഫിനാൻസ് ലീഡായി ഫൈസൽ പൂനൂരിനെയും തിരഞ്ഞെടുത്തു
റിയാദ്: റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ 'കോഴിക്കോടൻസി'ന് പുതിയ നേതൃത്വം. സീസൺ ഫൈവ് ചീഫ് ഓർഗനൈസറായി കബീർ നല്ലളത്തെയും അഡ്മിൻ ലീഡായി റാഫി കൊയിലാണ്ടിയെയും ഫിനാൻസ് ലീഡായി ഫൈസൽ പൂനൂരിനെയും തിരഞ്ഞെടുത്തു. മുനീബ് പാഴൂരാണ് ഫൗണ്ടർ ഒബ്‌സർവർ.
മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ കോഴിക്കോടൻസ് ഫൗണ്ടർ മെമ്പർ മുനീബ് പാഴൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സീസൺ ഫോർ ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.
മറ്റു ലീഡുമാരായി ഹസൻ ഹർഷദ് ഫറോക്ക് (പ്രോഗ്രാം), സഹീർ മുഹ്യുദ്ദീൻ ചേവായൂർ (ഫാമിലി), റംഷി ഓമശ്ശേരി (ചിൽഡ്രൻ & എജ്യുഫൺ), മുജീബ് മൂത്താട്ട് (ബിസിനസ്), ലത്തീഫ് കാരന്തൂർ (വെൽഫെയർ), ഷമീം മുക്കം (ടെക്‌നോളജി), പ്രഷീദ് തൈക്കൂട്ടത്തിൽ (സ്‌പോർട്‌സ്), നിബിൻ കൊയിലാണ്ടി (മീഡിയ) എന്നിവരെയും തിരഞ്ഞെടുത്തു. അഡ്മിൻ ലീഡ് കെ.സി ഷാജു പ്രവർത്തന റിപ്പോർട്ടും ഫിനാൻസ് ലീഡ് ഫൈസൽ പൂനൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
വികെകെ അബ്ബാസ്, റാഷിദ് ദയ, അബ്ദുസ്സലാം ഒറ്റക്കണ്ടത്തിൽ, ഫാസിൽ വെങ്ങാട്ട്, സി. ടി. സഫറുല്ല എന്നിവർ സംസാരിച്ചു. ഉമ്മർ മുക്കം, മുസ്തഫ നെല്ലിക്കാപറമ്പ, ലത്തീഫ് ദർബാർ, അലി അക്ബർ ചെറൂപ്പ, അനിൽ മാവൂർ, ലത്തീഫ് ഓമശ്ശേരി, നൗഫൽ മുല്ലവീട്ടിൽ, നവാസ് ഓപീസ്, മുഹമ്മദ് നിസാം, യതി മുഹമ്മദ്, ഷബീർ കക്കോടി, നാസർ മാവൂർ, റഷീദ് പൂനൂർ എന്നിവർ പങ്കെടുത്തു. ചീഫ് ഓർഗനൈസർ കബീർ നല്ലളം ഭാവി പരിപാടികൾ വിശദീകരിക്കുകയും നന്ദി പറയുകയും ചെയ്തു.
Adjust Story Font
16