കുവൈത്തില്‍ ഓര്‍ഡിനറി പാസ്‌പോര്‍ട്ടുകളുടെ നിയമ സാധുത അവസാനിച്ചു
ഇനിയും ഇ പാസ്‌പോര്‍ട്ട് കരസ്ഥമാക്കാത്തവര്‍ ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ച് അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പാസ്സ്‌പോര്‍ട്ട് പൗരത്വകാര്യ അണ്ടര്‍ സെക്രട്ടറി...
കുവൈത്തില്‍ നിലവിലെ ഓര്‍ഡിനറി പാസ്‌പോര്‍ട്ടുകളുടെ നിയമ സാധുത ശനിയാഴ്ചയോടെ അവസാനിച്ചു. ജൂലൈ ഒന്നുമുതല്‍ കുവൈത്ത് പൗരന്മാര്‍ക്ക് വിദേശയാത്ര നടത്തണമെങ്കില്‍ പുതിയ ഇലക്ട്രോണിക് പാസ്‌പോര്‍ട്ടുകള്‍ വേണ്ടി വരും. ഇതുവരെ അഞ്ച് ലക്ഷത്തിലധികം സ്വദേശികള്‍ തങ്ങളുടെ പഴയ പാസ്‌പോര്‍ട്ടുകള്‍ മാറ്റി പരിഷ്‌കരിച്ച ഇലക്ട്രോണിക് പാസ്‌പോര്‍ട്ടുകള്‍ കൈപറ്റിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രായക്കൂടുതലുള്ളവര്‍, അംഗപരിമിതര്‍, വിദേശങ്ങളില്‍ ചികിത്സക്ക് പോകുന്നവര്‍, വിദേശങ്ങളില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇലക്‌ട്രോണിക് പാസ്‌പോര്‍ട്ടുകള്‍ നല്‍കിയത്. ഇനിയും ഇ പാസ്‌പോര്‍ട്ട് കരസ്ഥമാക്കാത്തവര്‍ ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ച് അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പാസ്സ്‌പോര്‍ട്ട് പൗരത്വകാര്യ അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് മാസിന്‍ അല്‍ ജര്‍റാഹ് പറഞ്ഞു.
ജൂലൈ ഒന്നുമുതല്‍ കുവൈത്ത് പൗരന്മാര്‍ക്ക് വിദേശയാത്ര നടത്തണമെങ്കില്‍ പുതിയ ഇലക്ട്രോണിക് പാസ്‌പോര്‍ട്ടുകള്‍ വേണ്ടിവരും. അതേസമയം, വിദേശ യാത്രയിലുള്ളവര്‍ക്ക് പഴയ പാസ്‌പോര്‍ട്ടില്‍ തിരിച്ചുവരുന്നതിന് തടസ്സമുണ്ടാകില്ല. കാലാവധി അവസാനിക്കാത്ത പഴയ പാസ്‌പോര്‍ട്ടുടമകള്‍ക്ക് മാത്രമാണ് ഇതിന് അനുമതിയുണ്ടായിരിക്കുക. വിദേശ രാജ്യങ്ങളിലുള്ള പഴയ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞവര്‍ അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി ബന്ധപ്പെട്ട് മതിയായ രേഖകള്‍ ഉണ്ടാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
Adjust Story Font
16