Quantcast

കുവൈത്തിൽ ചെറിയ പ്രാർത്ഥനാലയങ്ങൾ പള്ളികളായി മാറ്റുന്നതിന് നിയന്ത്രണം വരുന്നു

മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ വ്യക്തികൾ അടുത്തടുത്തായി പള്ളികൾ സ്ഥാപിക്കുന്നത് രാജ്യത്തെ പള്ളിപരിപാലന സംവിധാനത്തെ ദോഷകരമായി ബാധിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    15 Aug 2018 6:24 AM GMT

കുവൈത്തിൽ ചെറിയ പ്രാർത്ഥനാലയങ്ങൾ പള്ളികളായി മാറ്റുന്നതിന് നിയന്ത്രണം വരുന്നു
X

ചെറിയ പ്രാർത്ഥനാലയങ്ങൾ പള്ളികളായി മാറ്റുന്നതിന് കുവൈത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്‍റെ ഭാഗമായി, പള്ളികൾക്കു ആയിരം ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തൃയിയും, പുറത്തു ചുരുങ്ങിയത് അമ്പതു കാറുകൾക്ക് പാർക്കു ചെയ്യാനുള്ള സ്ഥലവും നിർബന്ധമാക്കി. അംഗീകാരം ലഭിക്കണമെങ്കിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ അഞ്ഞൂറ് വിശ്വാസികളെ ഉൾക്കൊള്ളാൻ ശേഷിയുമുണ്ടാകണമെന്നും ഔകാഫ് മന്ത്രാലയം വ്യക്തമാക്കി.

യാതൊരു മാനദണ്ഡവും പാലിക്കാതെ സ്വകാര്യ വ്യക്തികൾ അടുത്തടുത്തായി പള്ളികൾ സ്ഥാപിക്കുന്നത് രാജ്യത്തെ പള്ളിപരിപാലന സംവിധാനത്തിന് ദോഷം ചെയ്യുന്നതായാണ് ഔകാഫ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ . കുറച്ചു പേരെ മാത്രം ഉൾകൊള്ളുന്ന മുസല്ലകൾ ആണ് പള്ളികളായി മാറ്റുന്നത് . വിശ്വാസികളെ വിഭജിക്കുന്നു എന്നതിനോടൊപ്പം ഗതാഗതക്കുരുക്കു പോലുള്ള പ്രശനങ്ങൾക്കും കാരണമാകുന്നുണ്ട് . ഇതെല്ലാം കണക്കിലെടുത്താണ് പള്ളികളുടെ പെരുപ്പം കുറക്കാൻ മതകാര്യ വകുപ്പ് തീരുമാനിച്ചത്.

പുതിയ പള്ളികൾ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിർണയിച്ച് കൊണ്ട് ഔഖാഫ് മന്ത്രി ഡോ. ഫഹദ് അൽ അഫാസി കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. പള്ളി പണിയാൻ താൽപര്യമുള്ളവരുടെ അപേക്ഷയോടൊപ്പം പുതിയ പള്ളിയുടെ ആവശ്യം വെളിപ്പെടുത്തി 100 പേർ ഒപ്പിട്ട നിവേദനവും സമർപ്പിച്ചാൽ മാത്രമേ ഔകാഫ് മന്ത്രാലയം അപേക്ഷ പരിഗണിക്കുകയുള്ളൂ .

പള്ളി നിർമിക്കാൻ ഉദ്യേശിക്കുന്ന പ്രദേശത്ത് ജുമുഅ നമസ്കാരം നിലവിലുള്ള രണ്ടു പള്ളികൾ തമ്മിലുള്ള അകലം, നിലവിലുള്ള പള്ളിയിൽ പ്രാർഥനയ്ക്കെത്തുന്നവരുടെ സാന്ദ്രത , തൊട്ടടുത്ത പള്ളികൾ അടയാളപ്പെടുത്തിയുള്ള സ്കെച്ച് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കമെന്നാണ് ഔകാഫ് നിർദേശം .

TAGS :

Next Story