Quantcast

കുവൈത്തിൽ പാസ്സ്‌പോർട്ട് പരിഷ്കരണം അവസാനഘട്ടത്തിലേക്ക്

MediaOne Logo

Web Desk

  • Published:

    15 Aug 2018 3:20 AM GMT

കുവൈത്തിൽ പാസ്സ്‌പോർട്ട് പരിഷ്കരണം അവസാനഘട്ടത്തിലേക്ക്
X

കുവൈത്തിൽ പാസ്സ്‌പോർട്ട് പരിഷ്കരണം അവസാനഘട്ടത്തിലേക്ക് കടന്നു. ഇതുവരെ 1.29 ദശലക്ഷം ബയോ മെട്രിക് പാസ്സ്പോർട്ടുകൾ വിതരണം ചെയ്തതായി ജനറൽ എമിഗ്രഷൻ വിഭാഗം ഉപമേധാവി കേണൽ ഖാലിദ് അൽ ബഹ് വ പറഞ്ഞു. നിരവധി സുരക്ഷാ ഫീച്ചറുകൾ ഉള്ള പുതിയ ഇ-പാസ്സ്പോർട്ടുകൾ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ അസോസിയേഷൻ മാനദണ്ഡങ്ങൾ അനുസരിച്ചാണ് തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു

ഓർഡിനറി ഡിപ്ലോമാറ്റ് , സ്പെഷ്യൽ എന്നീ മൂന്നു കാറ്റഗറികളിലായാണ് പാസ്സ്പോർട്ടുകൾ . ഓർഡിനറി പാസ്സ്പോർട്ടുകൾ ആഭ്യന്തര മന്ത്രാലയവും ഡിപ്ലോമാറ്റ്, സ്പെഷ്യൽ പാസ്സ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയവുമാണ് വിതരണം ചെയ്യുന്നത് . വിദേശകാര്യമന്ത്രാലയവും ആണ് പാസ്സ്പോർട്ടുകൾ വിതരണ ചെയ്യുന്നത് . ഏഴു ഗവർണറേറ്റുകളിൽ പാസ്പ്പോർട്ട് വിതരണത്തിനായി പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിച്ചിരുന്നു .

നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത എഴുപതോളം സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ബയോ മെട്രിക് പാസ്സ്പോർട്ടുകൾ തയ്യാറാക്കിയതെന്ന് എമിഗ്രേഷൻ വകുപ്പ് മേധാവി ബ്രിഗേഡിയർ യൂസഫ് അൽ സെനൈൻ പറഞ്ഞു . ഇതുകാരണം പാസ്സ്പോർട്ടുകളിൽ കൃത്രിമം കാണിക്കാനോ വ്യാജപാസ്സ്പോർട്ടുകൾ ഉണ്ടാക്കാനോ സാധിക്കില്ല . അടുത്തിടെ നടന്ന ഒരു പരിപാടിയിൽലോകത്തെ ഏറ്റവും മികച്ച പാസ്സ്‌പോർട്ട് എന്ന ബഹുമതി കുവൈത്തിന് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലെ ഓർഡിനറി പാസ്സ്പോർട്ടുകളുടെ നിയമ സാധുത ജൂൺ മുപ്പതോടെ അവസാനിച്ചിരുന്നു.

TAGS :

Next Story