പ്രളയബാധിതരെ സഹായിക്കാൻ ബഹുമുഖ പദ്ധതികളുമായി കുവൈത്തിലെ മലയാളി സമൂഹം
കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ ബഹുമുഖ പദ്ധതികളുമായി കുവൈത്തിലെ മലയാളി സമൂഹം . വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികളും വ്യവസായ പ്രമുഖരും മാധ്യമപ്രവർത്തകരും ചേർന്ന് ദുരിതാശ്വാസപ്രവർത്തങ്ങൾ ഏകോപിപ്പിക്കാകാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.
കഴിഞ്ഞ ദിവസം യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. കുവൈത്തിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികളും സാമൂഹ്യപ്രവർത്തകരും ബിസിനസ് പ്രമുഖരും മാധ്യമപ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസസമാഹരണം അതെ നിലക്ക് തുടരാനും അതോടൊപ്പം ഒന്നിച്ചു നിന്ന് പുനർനിർമാണപ്രക്രിയയിൽ പങ്കാളികളാകാനും യോഗത്തിൽ ധാരണയായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസഹായത്തിന് പുറമെ ജിലാ അസോസിയേഷനുകളുടെ ഏകോപനത്തോടെ ഓരോ ജില്ലകളിലെയും പുനരധിവാസ പരിപാടികളിൽ പങ്കു ചേരും. സംഘടനകളുമായൊന്നും ബന്ധമില്ലാത്ത കുവൈത്തിലെ മലയാളികളെയും ഇതര സംസ്ഥാനക്കാരെയും ഇതിൽ പങ്കാളികളാക്കാനുള്ള ശ്രമം നടത്തും. ഏകോപനത്തിനായി വിവിധ തുറകളിലുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അഡ്വ. ജോ തോമസ് മോഡറേറ്ററായിരുന്നു. കെ.ജി എബ്രഹാം, രവി വാര്യർ, ബാബു ജി ബത്തേരി, സണ്ണി മണർകാട്, ഷൈനി ഫ്രാൻക് തുടങ്ങിയവർ സംസാരിച്ചു.
Adjust Story Font
16