Quantcast

കുവൈത്തിൽ സർക്കാർ ജോലികളിൽ സ്വദേശിവത്കരണം തുടരുന്നു; 3140 വിദേശികളെ പിരിച്ചു വിട്ടു

സ്വദേശിവത്കരണത്തിന്റെ ഭാ​ഗമായി ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ അല്ലാത്ത മുഴുവൻ സർക്കാകർ വകുപ്പുകളിൽ നിന്നും വിദേശികളെ പൂർണമായി ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുക എന്നതാണ് സർക്കാർ നയം

MediaOne Logo

Web Desk

  • Published:

    28 Aug 2018 5:02 AM GMT

കുവൈത്തിൽ സർക്കാർ ജോലികളിൽ സ്വദേശിവത്കരണം തുടരുന്നു; 3140 വിദേശികളെ പിരിച്ചു വിട്ടു
X

കുവൈത്തിൽ സ്വദേശിവൽക്കരണ നടപടികളെ തുടർന്ന് സർക്കാർ മേഖലയിൽ നിന്ന് 3140 വിദേശികളെ പിരിച്ചു വിട്ടു. സർക്കാർ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. വിവിധ മന്ത്രാലയങ്ങളിൽ ജോലി ചെയുന്നവരെയാണ് ഒഴിവാക്കിയതെന്ന് സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കി.

സർക്കാർ ജോലിയിൽ 'സ്വദേശി വൽക്കരണം നടപ്പാക്കുന്നതിൻറെ ഭാഗമായാണ് കൂട്ടപിരിച്ചുവിടൽ. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ അല്ലാത്ത മുഴുവൻ സർക്കാകർ വകുപ്പുകളിൽ നിന്നും വിദേശികളെ പൂർണമായി ഒഴിവാക്കുകയും പകരം സ്വദേശികളെ നിയമിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ നയം.

2017- 18 കാലയളവിലാണ് 3140 ജോലിയിൽ നിന്ന് ഒഴിവാക്കിയതെന്നു സിവിൽ സർവീസ് കമ്മീഷ മേധാവി അഹമ്മദ് അൽ ജസാർ പറഞ്ഞു. പിരിച്ചുവിട്ട 3140 പേർ അടക്കം 44572 വിദേശികളാണ് സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്നത്. 46 വ്യത്യസ്ത വിഭാഗങ്ങളിലായാണ് ഇവർ ജോലി ചെയ്യുന്നത്. ഇതിൽ 25948 പേരും അധ്യാപനം, പരിശീലനം എന്നീ മേഖലകളിലാണുള്ളത്. 6474 പേർ സേവന മേഖലയിലും 3537 പേർ നിയമവും ഇസ്ലാമിക കാര്യ വിഭാഗത്തിലും പ്രവർത്തിക്കുന്നു. എൻജിനീയറിങ് വിഭാഗത്തിൽ 2876 പേരും സാമൂഹിക, വിദ്യാഭ്യാസ, കായിക മേഖലയിൽ 1539 പേരും ജോലി ചെയ്യുന്നുണ്ട്. മീഡിയ, പബ്ലിക് റിലേഷൻസ് ഫോറൻസിക് കൃഷി, മൃഗക്ഷേമം ശാസ്ത്ര ഗവേഷണം തുടങ്ങിയ വിഭാഗങ്ങളിലും വിദേശികൾ തൊഴിലെടുക്കുന്നുണ്ട്

TAGS :

Next Story