Quantcast

കുവൈത്തിൽ പരിസ്ഥിതി മലിനീകരണത്തിനുള്ള ശിക്ഷ കര്‍ശനമാക്കുന്നു

MediaOne Logo

Web Desk

  • Published:

    1 Sep 2018 2:50 AM GMT

കുവൈത്തിൽ പരിസ്ഥിതി മലിനീകരണത്തിനുള്ള ശിക്ഷ കര്‍ശനമാക്കുന്നു
X

കുവൈത്തിൽ പരിസ്ഥിതി മലിനീകരണത്തിനുള്ള ശിക്ഷ കര്‍ശനമാക്കുന്നു. ഓടുന്ന വാഹനത്തില്‍ നിന്ന് സിഗരറ്റ് കുറ്റികൾ, ക്ലീനിക്സ് പേപ്പറുകൾ, കാലിയായ ജ്യൂസ് പാക്കറ്റുകൾ എന്നിവ റോഡിലേക്ക് വലിച്ചെറിഞ്ഞാൽ 50 ദീനാർ പിഴ അടക്കണം. പരിസ്ഥിതി സംരക്ഷണ അതോറിറ്റി ഉപമേധാവി മുഹമ്മദ് അൽ ഇൻസിയാണ് ഇക്കാര്യം അറിയിച്ചത്.

കുവൈത്തിൽ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ കുവൈത്ത് പരിസ്ഥിതി സംരക്ഷണ അതോറിറ്റിയില സാങ്കേതികകാര്യ ഉപമേധാവി എൻജി. മുഹമ്മദ് അൽ ഇൻസിയാണ് ഇക്കാര്യം ആവർത്തിച്ചത്. പാഴ് വസ്തുക്കൾ നിശ്ചിത ഇടങ്ങളിലല്ലാതെ ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത നടപടി കൈകൊള്ളുന്നതിന്റെ ഭാഗമാണിതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് നേരത്തെ ഇറക്കിയിരുന്നെങ്കിലും ശക്തമായി നടപ്പാക്കിയിരുന്നില്ല. ഇനിമുതൽ ഇക്കാര്യത്തിൽ ഇളവ് നൽകില്ല. എല്ലായിടങ്ങളിലും അതോറിറ്റി ഉദ്യോഗസ്ഥരുടെ ശക്തമായ നിരീക്ഷണം ഉണ്ടായിരിക്കും. നിയമലംഘകർക്ക് 50 ദീനാർ പിഴ ഏർപ്പെടുത്താനുള്ള തീരുമാനം റദ്ദാക്കില്ല. നിയമത്തിന് വിധേയമാകാത്തവർക്കെതിരെ ജനറൽ പ്രോസിക്യൂഷനിൽ പരാതി നൽകുകയാണ് ചെയ്യുക. ഉപയോഗശൂന്യമായ സാധന സാമഗ്രികൾ നിശ്ചിത സ്ഥലങ്ങളിലല്ലാതെ നിക്ഷേപിക്കുന്നത് പരിസ്ഥിതി നിയമത്തിലെ 33 ആർട്ടിക്കിള്‍ പ്രകാരം കുറ്റകൃത്യമാണ്. പരിസ്ഥിതി നിയമം പാലിക്കാൻ സ്വദേശികളും വിദേശികളും ഒരുപോലെ ബാധ്യസ്ഥരാണ്. സ്ത്രീകളെന്നോ പുരുഷമാരെന്നോ ഇക്കാര്യത്തിൽ വ്യത്യാസമില്ല.

അതേസമയം, വിഷയം കോടതിയിലെത്തിയാൽ മറ്റ് കേസുകളിലേതുപോലെ റിട്ട് ഹരജിയിലുടെ തങ്ങളുടെ വാദം സമർഥിക്കാൻ നിയമലംഘകർക്ക് അവസരം ഉണ്ടായിരിക്കുമെന്നും മുഹമ്മദ് അൽ ഇൻസി കൂട്ടിച്ചേർത്തു.

TAGS :

Next Story