കുവൈത്തിൽ സ്വദേശികൾക്ക് ജോലി നൽകിയതിൽ കൃത്രിമം; കമ്പനികൾക്കെതിരെ ശക്തമായ നടപടികളുമായി അധികൃതർ
കുവൈത്തിൽ സ്വദേശികൾക്ക് ജോലി നൽകിയതിൽ കൃത്രിമം കാണിച്ച് പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടികളുമായി അധികൃതർ. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് വ്യാജ ജോലി നൽകുകയും സർക്കാർ നൽകുന്ന അലവൻസ് നേടിയെടുക്കുകയും ചെയ്യുന്ന കമ്പനികൾക്കെതിരെയാണ് പബ്ലിക് അതോറിറ്റി ഫോർ മാൻ പവറും ഗവൺമെൻറ് റീസ്ട്രക്ചറിങ് പ്രോഗ്രാമും സംയുക്തമായി കർക്കശ നടപടികൾ സ്വീകരിക്കുന്നത്.
സ്വകാര്യ കമ്പനികളുടെ ഫയലുകൾ തടഞ്ഞുവെക്കുകയും വ്യാജ ജോലിക്കാർക്ക് അലവൻസ് നൽകുന്നത് നിർത്തുകയും ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ലേബർ ഇൻസ്പെക്ഷൻ വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ ജോലി സംബന്ധിച്ച പരിശോധനകളുടെ ഫലമായാണ് ഇത്തരം നടപടികളെന്നും അദ്ധേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിലെ മിസ്ഡെമനേഴ്സ്, ഇൻവെസ്റ്റിഗേഷൻസ് വകുപ്പുകളുമായി നേരിട്ട് സഹകരിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ തട്ടിപ്പ് കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുന്നത്.
Adjust Story Font
16