അമേരിക്കന്‍ പ്രസിഡന്റും കുവൈത്ത് അമീറും തമ്മിലുള്ള കൂടിക്കാഴ്ചക്ക് തുടക്കം
കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വഹാബിന്റെ അമേരിക്കന്‍ സന്ദര്‍ശനം മേഖലയിലെ രാഷ്ട്രീയ സുരക്ഷാ വിഷയങ്ങള്‍ക്ക് പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടി ശക്തിപ്പെടുത്തുന്നതാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര- വാണിജ്യ- നിക്ഷേപ മേഖലകളിലെ സഹകരണം സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.
പ്രസിഡന്‍റ് ട്രംപുമായുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കയിലെത്തിയ കുവൈറ്റ് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹ്, അമേരിക്കന്‍ ബിസിനസ് സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമുണ്ട്. കുവൈറ്റിന്റെ വിഷന്‍ 2035 ദര്‍ശനരേഖ മുന്‍ നിര്‍ത്തി വലിയ തോതിലുള്ള ബിസിനസ് സാധ്യതകളാണ് കുവൈറ്റില്‍ തുറക്കപ്പെടുന്നത്. വാഷിംഗ് ടണില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. അമീറിന്‍റെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി 16 പ്രമുഖ അമേരിക്കന്‍ കമ്പനികളെ കുവൈറ്റിലേക്ക് ക്ഷണിച്ചതായി സാമ്പത്തിക വകുപ്പ് മന്ത്രി ഡോക്ടര്‍ നായിഫ് അല്‍ ഹജ്റഫ് അറിയിച്ചു. കുവൈത്ത് ഡയരക്ട് ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ അതോറിട്ടിയും കുവൈറ്റ് ഇന്‍വെസ്റ്റ്മെന്‍റ് അതോറിട്ടിയുമാണ് അമേരിക്കന്‍ കമ്പനികളെ രാജ്യത്തേക്കെത്തിക്കുന്നത്.
Adjust Story Font
16