അറബ്- അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്ത് കുവൈത്ത് അമീറും അമേരിക്കൻ പ്രസിഡൻറും
ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ ശക്തമാക്കുന്നതും ട്രംപും അമീർ ശൈഖ് സബാഹും ചർച്ച ചെയ്തു
കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. വാഷിങ്ടണിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും അറബ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. അമേരിക്കയും കുവൈത്തും തമ്മിലെ അടുത്ത സൗഹൃദം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും ഉച്ചകോടിയിൽ ചർച്ചയായി.
കുവൈത്ത് അമീറിനും സംഘത്തിനും വൈറ്റ് ഹൗസിൽ ഉൗഷ്മള സ്വീകരണമാണ് ലഭിച്ചത്. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങി എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലെ തന്ത്രപ്രധാന പങ്കാളിത്തം സംബന്ധിച്ച് അമീറും ട്രംപും ചർച്ച ചെയ്തു. അന്താരാഷ്ട്ര തലത്തിലെ പുതിയ സംഭവവികാസങ്ങളും അറബ് മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കേണ്ടതിെൻറ ആവശ്യകതയും ഉച്ചകോടിയിൽ വിഷയമായി. കുവൈത്തുമായുള്ള ബന്ധം ശക്തമാണെന്ന് അമേരിക്കൻ പ്രസിഡൻറ് പറഞ്ഞു.
കുവൈത്തും അമേരിക്കയും തമ്മിൽ വലിയ തോതിൽ വ്യാപാരവും നിക്ഷേപവും നടക്കുന്നുണ്ട്. കുവൈത്ത് അമേരിക്കയുടെ അടുത്ത പങ്കാളിയാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിൽ നിന്ന് വൻതോതിൽ സൈനിക ഉപകരണങ്ങളും വാങ്ങുന്നുണ്ട്. മിഡിലീസ്റ്റിൽ സ്ഥിരത കൈവരിക്കുന്നതിന് കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഡോണാൾഡ് ട്രംപ് പറഞ്ഞു.
Adjust Story Font
16