Quantcast

സ്കൂളുകൾ പ്രവർത്തന ക്ഷമമാക്കുന്നതിൽ വീഴ്ച; മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

MediaOne Logo

Web Desk

  • Published:

    7 Sep 2018 6:12 PM GMT

സ്കൂളുകൾ പ്രവർത്തന ക്ഷമമാക്കുന്നതിൽ വീഴ്ച; മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
X

മധ്യവേനലവധി കഴിഞ്ഞ് അധ്യയനവർഷം ആരംഭിച്ചെങ്കിലും കുവൈത്തില്‍ പല സ്കൂളുകളും പ്രവര്‍ത്തനം ആരംഭിച്ചില്ല. പശ്ചാത്തല സൌകര്യങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് സ്കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കാത്തതിന് കാരണം. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിക്കെതിര അന്വേഷണത്തിന് ഉത്തരവിട്ടു.

സ്കൂളുകളെ സജ്ജമാക്കുന്നതിൽ വീഴ്ചവരുത്തിയതിൽ അണ്ടർ സെക്രട്ടറി ഡോ. ഹൈതം അൽ അസരി, പൊതുവിദ്യാഭ്യാസ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഫാതിമ അൽ കന്ദരി, രണ്ട് ഡയറക്ടർമാർ തുടങ്ങിയവര്‍ക്കെതിരായണ് അന്വേഷണം. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹിെൻറ നിർദേശ പ്രകാരം വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അൽ ആസിമിയാണ് ഉത്തരവിറക്കിയത്. ഔദ്യോഗിക ജോലി നിർവഹണത്തിൽ കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന പ്രാഥമിക വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണത്തിനായി രണ്ട് സമിതികളെയും നിയമിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു. സ്കൂളുകളിലെ എയർകണ്ടീഷനുകളുടെ മെയിൻറനൻസിന് ധനകാര്യമന്ത്രാലയം രണ്ട് ലക്ഷം ദീനാർ അടിയന്തിരമായി അനുവദിച്ചു.

TAGS :

Next Story